21-ാമത് മാഞ്ചസ്റ്റർ മഹാനയിം ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ ഒക്ടോബർ 9 മുതൽ പൂവ്
മാഞ്ചസ്റ്റർ: മഹാനയിം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 21-ാമത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി സെന്റർ, സ്റ്റോക്ക്പോർട്ട്, M12 5SH എന്ന വേദിയിൽ നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ വിവിധ ആത്മീയ യോഗങ്ങളും ആരാധനാ ശുശ്രൂഷകളും ഉണ്ടായിരിക്കും.

മഹാനയിം ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്റർ പ്ര. ബിജു ചെറിയാൻ നേതൃത്വം നൽകും. പാസ്റ്റർ. ഷാജി എം. പോൾ മുഖ്യാതിഥിയായി ശുശ്രൂഷിക്കും. ഇമ്മാനുവൽ കെ.ബി. ആരാധനയ്ക്ക് നേതൃത്വം നൽകും.
മാഞ്ചസ്റ്ററിനു പുറമെ ടെൽഫോർഡ്, കീഗ്ലി, ബേൺലി, ലുഡ്ലോ, ഷ്രൂസ്ബറി, പ്രസ്റ്റൺ, ബോൾട്ടൺ, ക്രൂ, ബ്രാഡ്ഫോർഡ്, വാറിംഗ്ടൺ, ബാംഗോർ, ഡോൾഗെല്ലൗ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി സഭാംഗങ്ങളും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.