ദൈവസഭ 96-ാമത് ജനറൽ കൺവെൻഷൻ ഡിസംബർ 23 മുതൽ

പാസ്റ്റർ ജോൺസൺ ഇടയാറന്മുള
പബ്ലിസിറ്റി കൺവീനർ

കലയപുരം: ദൈവസഭയുടെ 96-ാമത് ജനറൽ കൺവെൻഷൻ ഡിസംബർ 23 മുതൽ 27 വരെ കലയപുരത്ത് നടക്കും. ഡിസംബർ 23 ബുധനാഴ്ച വൈകുന്നേരം ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് കൺവെൻഷന്റെ സമർപ്പണ ശുശ്രൂഷ നിർവഹിക്കും.

കൺവെൻഷനോടനുബന്ധിച്ച് സുവിശേഷകന്മാർക്കുള്ള സെമിനാറുകൾ, ബൈബിൾ ക്ലാസുകൾ, സൺഡേസ്കൂൾ, സി.വൈ.പി.എ., സോദരി സമാജം വാർഷികങ്ങൾ, സുവിശേഷ വേലക്കാരുടെ സമ്മേളനം, ജനറൽ ബോഡി എന്നിവ വിവിധ ദിവസങ്ങളിൽ പകൽ നടക്കും.

വൈകുന്നേരം 6 മുതൽ രാത്രി 9 വരെ പൊതുയോഗങ്ങൾ ഉണ്ടായിരിക്കും. പാസ്റ്റർ ബിനു ചാരുത നേതൃത്വം നൽകുന്ന ദൈവസഭ ക്വയർ സംഗീത ശുശ്രൂഷകൾ നിർവഹിക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

കൺവെൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും ഉണ്ടായിരിക്കും. തുടർന്ന് സഭകളുടെ സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

ദൈവസഭ പ്രസിഡന്റ് ജനറൽ കൺവീനറായി പ്രവർത്തിക്കുന്ന വിപുലമായ കമ്മിറ്റി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading