ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം 19 ന്

തിരുവനന്തപുരം: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ വിവിധ കാലയളവുകളിൽ ദൈവവചനം പഠിച്ച് പഠനം പൂർത്തിയാക്കിയ ദൈവദാസീദാസന്മാരുടെ കൂട്ടായ്മയായ ഹരിയാന ഗ്രേസ് ബൈബിൾ കോളേജ് രണ്ടാമത് ഫാമിലി ഈ മാസം 19ന് തിരുവനന്തപുരത്ത് നടക്കും.

തിരുവനന്തപുരം ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കുന്ന സംഗമത്തിൽ റവ. പോൾ ഗോപാലകൃഷ്ണൻ, റവ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ മുഖ്യസന്ദേശങ്ങൾ നൽകും.

പാസ്റ്റർ ടൈറ്റസ്, എം.ജി. റോബർട്ട് എന്നിവരുടെ നേതൃത്വത്തിൽ സംഗമത്തിന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. സിസ്റ്റർ ഫേബ ലിജോ, സിസ്റ്റർ യമീമ, ബ്രദർ ജോയൽ മോൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽനിന്ന് വിവിധ കാലയളവുകളിൽ ദൈവവചനം പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. കൂട്ടായ്മയും ആരാധനയും ദൈവവചന ശുശ്രൂഷയും മുഖേന അനുഗ്രഹീതമായ ഒരു ദിനമായി സംഗമം മാറുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading