ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ സർവീസ് നടന്നു
ആലുവ: ഡിവൈൻ സ്കൂൾ ഓഫ് തിയോളജിയുടെ 2026-ലെ ഗ്രാജുവേഷൻ സർവീസ് ആലുവ വൈ.എം.സി.എ. ഹാളിൽ ആഗസ്റ്റ് 13-ന് അനുഗ്രഹകരമായി നടന്നു. ബൈബിൾ പഠനത്തിലെ ഡിപ്ലോമ, ബി.റ്റി.എച്ച്., എം.ഡിവ്. എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 90 പേർ ഗ്രാജുവേറ്റ് ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ഡോ. ഏബ്രഹാം വെൺമണി ഗ്രാജുവേഷൻ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഡോ. സ്റ്റാലിൻ തോമസ് മുഖ്യസന്ദേശം നൽകി. പാസ്റ്റർ ബാബു ചെറിയാൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം 2026 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisement -


Comments are closed.