ഐപിസി ഇരിട്ടി സെന്ററിൽ ലഹരി വിമുക്ത സ്നേഹ സന്ദേശ റാലി നടന്നു
ഇരിട്ടി: ഐപിസി ഇരിട്ടി സെന്ററിന്റെയും പുത്രിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സ്നേഹ സന്ദേശ റാലി സംഘടിപ്പിച്ചു.

പേരട്ടയിൽ നിന്നും ആരംഭിച്ച റാലി സെന്ററിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശമാണ് റാലിയിലൂടെ ഉയർത്തിയത്.
റാലിയുടെ ഫ്ലാഗ് ഓഫ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.എം. സാംകുട്ടി നിർവഹിച്ചു. സഭാ ശുശ്രൂഷകരും പുത്രിക സംഘടനാ ഭാരവാഹികളും വിശ്വാസികളും റാലിയിൽ പങ്കെടുത്തു.

- Advertisement -


Comments are closed.