ഐക്യ പ്രാർത്ഥനാ സമ്മേളനം ഓഗസ്റ്റ് 14 ഇന്ന് : സൂം പ്ലാറ്റ്ഫോമിൽ
വയനാട് : ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ സംയുക്ത പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. പാസ്റ്റർ കെ.പി.ജോസ് വേങ്ങൂർ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ മാരായ കെ.എം. പൗലോസ്, കെ.ജെ. ജോബ്, ജസ്റ്റിൻ രാജ് തുടങ്ങിയവർ പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കും.ഷെർലി സാജൻ രാജസ്ഥാൻ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷാജി കുര്യൻ, കെ.ടി. ജോസഫ്, ജിനോയി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

Comments are closed.