ഡോ. അനിൽ ജോയ് തോമസിന്റെ പിതാവ് റ്റി റ്റി തോമസ്(86) അക്കരെ നാട്ടിൽ

തുമ്പമൺ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെയും, കൊച്ചി ഇടപ്പള്ളി ഫെയ്ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭയിലെയും അംഗമായ ഡോ. അനിൽ ജോയ് തോമസിന്റെ പിതാവ് കൊച്ചുപാറയിൽ ജോയ്സ് ഭവനിൽ പരേതരായ ശ്രീ വർഗീസ് തോമസിന്റെയും ശ്രീമതി അന്നമ്മ തോമസിന്റെയും മകൻ  റ്റി റ്റി തോമസ് (ജോയ് കൊച്ചുപാറയിൽ, 86 വയസ്സ്) ഓഗസ്റ്റ് 14 വെള്ളിയാഴ്ച്ച വെളുപ്പിന് 1.10 മണിക്ക് ഭവനത്തിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി സൗഖ്യമില്ലാതെ കഴിയുകയായിരുന്നു. മൂന്ന് ആഴ്ച്ച മുൻപ് ജൂലൈ 23 വ്യാഴാഴ്ചയാണ് ഡോ. അനിൽ ജോയ് തോമസിന്റെ മാതാവും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.

മുൻപ് ദീർഘ വർഷങ്ങൾ ഇന്ത്യൻ എയർഫോഴ്സിലും, മുംബൈയിൽ എയർ ഇന്ത്യയിലും, ലിബ്യയിലും, ഒമാനിൽ ഗൾഫ് എയറിലും ജോലി ചെയ്തിട്ടുണ്ട്. ചില വർഷങ്ങൾക്ക് മുൻപ് തുമ്പമൺ സെൻറ് മേരീസ്‌ ഓർത്തഡോൿസ്‌ ദൈവാലയത്തിന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : കൊട്ടാരക്കര കിഴക്കെത്തെരുവ് കുറെക്കാർ കുടുംബാംഗം പിണറുവിള പൂംതോട്ടത്തിൽ പുത്തൻവീട്ടിൽ പരേതയായ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ). മക്കൾ : ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്‌, കുവൈറ്റ്‌), ആൻസി തോമസ് (എമിരേറ്റ്സ് എയർലൈൻസ്, ദുബായ്). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (മിനിസ്ട്രി ഓഫ് ഹെൽത്ത്‌, കുവൈറ്റ്‌), ഷിബു ((ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദരങ്ങൾ : പരേതനായ ശ്രീ കെ റ്റി ജോർജ്, ശോശാമ്മ തോമസ് (കറവൂർ), കുഞ്ഞൂഞ്ഞമ്മ ചാക്കോ (പുതുപ്പള്ളി).

മൃതദേഹം ഇപ്പോൾ ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട് തുമ്പമൺ സെൻറ് മേരീസ്‌ ഓർത്തഡോൿസ്‌ ദൈവാലയത്തിൽ നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading