രണ്ടു നൂറ്റാണ്ടായി വൈഎംസിഎ ആഗോളതലത്തിൽ നൽകുന്ന സേവനങ്ങൾ മഹത്തരം: മന്ത്രി അഡ്വ. ബിന്ദു കൃഷ്‌ണ
കുണ്ടറ: വൈഎംസിഎ കൊല്ലം സബ് റീജിയൻ പ്രവർത്തനോദ്ഘാടന സമ്മേളനവും സബ് റീജൻ മുൻ ചെയർമാൻമാരെ ആദരിക്കലും കുണ്ടറ വൈഎംസിഎയിൽ നടന്നു. മന്ത്രി അഡ്വ.ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ രണ്ടു നൂറ്റാണ്ടായി ആഗോളതലത്തിൽ നൽകുന്ന സേവനങ്ങളും സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതിൽ അന്നത്തെ ദേശീയ നേതാക്കളോടൊപ്പം വഹിച്ച പങ്കും എന്നും സ്മരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണവും മുൻ നാഷണൽ ട്രഷറർ റെജി ജോർജ് ഇടയാറൻമുള മുഖ്യപ്രഭാഷണം നടത്തി. സബ് റീജിയൻ ചെയർമാൻ ജോർജ് കോശി അധ്യക്ഷത വഹിച്ചു.
ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജുക്കുട്ടി, ജനറൽ കൺവീനർ ബിനു.കെ.കോശി, ഫാ.ജോൺ കിഴക്കേക്കര, ഫാ. പുന്നൂസ് തരകൻ, റവ.അലക്സ് പി ജോൺ, എ.കെ.സന്തോഷ് ബേബി, എം.തോമസ്കുട്ടി, തങ്കച്ചൻ തോമസ്, ടിനി തങ്കം തോമസ്,ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
മുൻ സബ് റീജിയൻ ചെയർമാൻമാരെ യോഗത്തിൽ ആദരിച്ചു.

- Advertisement -


Comments are closed.