ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് തിരുവല്ല – പത്തനംതിട്ട സെന്ററിന്റെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ റാലി
തിരുവല്ല: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് തിരുവല്ല പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ, സി.ഇ.എം ഇവാഞ്ചലിസം ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്കരണ റാലി സംഘടിപ്പിക്കുന്നു.
“Say No to Alcohol & Drugs” എന്ന സന്ദേശവുമായി നടത്തുന്ന റാലി 2026 ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 6.30 വരെ റാലി സംഘടിപ്പിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. ഷേബ കെ. മാത്യു റാലി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. പത്തനംതിട്ട മുതൽ സീതത്തോട് വരെ റാലി നടത്തും.
യുവാക്കളിലും വിദ്യാർത്ഥികളിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്.

- Advertisement -


Comments are closed.