ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ പഠന ക്ലാസ് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: പ്രശസ്ത വേദപണ്ഡിതനും ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ വേട്ടമലയുടെ നേതൃത്വത്തിൽ ത്രിദിന ബൈബിൾ പഠന ക്ലാസ് ബാംഗ്ലൂരിൽ നടക്കും. സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (SBS) ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7, 8, 9 തീയതികളിൽ കൊത്തനൂരിലെ എബനേസർ ഓഡിറ്റോറിയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.

“വേദശാസ്ത്ര അബദ്ധങ്ങളും ക്രിസ്ത്യാനിത്വത്തിന്റെ തകർച്ചയും” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന പഠന ക്ലാസ് സെപ്റ്റംബർ 7-ന് രാവിലെ 10 മണിക്ക് ആരംഭിച്ച് സെപ്റ്റംബർ 9-ന് വൈകിട്ട് 7 മണിക്ക് സമാപിക്കും.

വേദപുസ്തക സത്യങ്ങളെ ആഴത്തിൽ പഠിക്കാനും, വേദശാസ്ത്രപരമായ തെറ്റിദ്ധാരണകളെ ബൈബിൾ അടിസ്ഥാനത്തിൽ വിലയിരുത്താനും, വിശ്വാസജീവിതത്തിന് ഉറച്ച അടിത്തറ പാകാനും സഹായിക്കുന്ന വിഷയങ്ങളാണ് മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കുക.

ബൈബിൾ അധ്യാപകർ, ശുശ്രൂഷകർ, സഭാ പ്രവർത്തകർ, ദൈവവചനം കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ എന്നിവർക്ക് ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

താൽപ്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading