അമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫറൻസ് : പ്രയർ ലൈനിൽ പാസ്റ്റർ ജെയിംസ് ജോർജ് പ്രസംഗിക്കും
നെബു വെള്ളുവന്താനം
ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി)യുടെ 21-ാമത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിലെ വിശ്വാസികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന പ്രയർ ലൈനിൽ ലേക്ക്ലാൻഡ് എബനേസർ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ജോർജ് ദൈവവചനം ശുശ്രൂഷിക്കുമെന്ന് നാഷണൽ മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു.
കോൺഫ്രൻസിനായുള്ള പ്രത്യേക പ്രാർത്ഥനാ യോഗം ആഗസ്റ്റ് 20-ന് (വ്യാഴാഴ്ച) ഈസ്റ്റേൺ സമയം രാത്രി 9 മുതൽ 10 വരെ നടക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.
സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ പ്രാർത്ഥനാ യോഗത്തിൽ Meeting ID 4052 094 084 ഉപയോഗിച്ച് “IPC” എന്ന പാസ്‌വേഡ് നൽകി പങ്കെടുക്കാം. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പ്രാർത്ഥനാ സഹകാരികൾ യോഗത്തിൽ പങ്കെടുക്കും. എബനേസർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
“ആത്മ നിറവിൻ ജീവിതം” എന്നതാണ് 2027-ലെ ഫാമിലി കോൺഫ്രൻസിന്റെ മുഖ്യചിന്താവിഷയം. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ 2027 ജൂലൈ 1 മുതൽ 4 വരെ കോൺഫ്രൻസ് നടക്കും.
കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

- Advertisement -


Comments are closed.