ഐപിസി പത്തനംതിട്ട സെന്റർ പാസ്റ്റേഴ്സ് കുടുംബ സംഗമം നടന്നു

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെന്റർ പാസ്റ്റേഴ്സ് കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് റവ. ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പാസ്റ്റർ മോൻസി സാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോസ് സാമൂവേൽ സങ്കീർത്തനം വായന ധ്യാനം നടത്തി. സോദരി സമാജം യുഎഇ റീജിയൻ രക്ഷാധികാരി സിസ്റ്റർ മേഴ്സി വിൽസൺ, സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ, ജോയിന്റ് സെക്രട്ടറി സാബു സി. എബ്രഹാം, ട്രഷറർ സണ്ണി റ്റി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

News Middle Advt Banner

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി പ്രത്യേകം പ്രാർത്ഥന നടത്തി. പാസ്റ്റർമാരായ ഫിന്നി ജോസഫ്, ബിജു ജോസഫ്, ജോ കുര്യൻ, സന്തോഷ് ജോർജ്, സാബു ജോൺ, തോമസ് വർഗീസ്, നൈനാൻ എബ്രഹാം, പി.പി. മാത്യു എന്നിവർ വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകി.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading