ചർച്ച് ഓഫ് ഗോഡ് ഇൻ കേരള സ്റ്റേറ്റ് കൊട്ടവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും

കൊട്ടവട്ടം: ചർച്ച് ഓഫ് ഗോഡ് ഇൻ കേരള സ്റ്റേറ്റ് കൊട്ടവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും 2026 സെപ്റ്റംബർ 25, 26, 27 തീയതികളിൽ കൊട്ടവട്ടം ദൈവസഭ ഗ്രൗണ്ടിൽ നടക്കും.

News Middle Advt Banner

എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9.00 വരെ യോഗങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസംഗ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ രാജു മേത്രാ, ഡോ.ഷിബു.കെ. മാത്യു (കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) എന്നിവർ നേതൃത്വം നൽകും. സംഗീത ശുശ്രൂഷയ്ക്ക് ക്രൈസ്റ്റ് സിംഗേഴ്സ് ടീം, ചെങ്ങന്നൂർ നേതൃത്വം നൽകും.

ഉദ്ഘാടനം പാസ്റ്റർ ഫിന്നി ജോസഫ് (CGI പൂനലൂർ സെന്റർ ശുശ്രൂഷകൻ) നിർവഹിക്കും. അനുഗ്രഹീതമായ ഈ ആത്മീയ സമ്മേളനത്തിലേക്ക് വിശ്വാസികളെയും പൊതുജനങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading