സ്വന്തം ബോട്ടിൽ ദുരിതബാധിതർക്കായി സേവനവുമായി പാസ്റ്റർ സ്റ്റീഫൻ ബെഞ്ചമിൻ

തിരുവല്ല: കൊല്ലം വാടി സ്വദേശിയും സ്വന്തമായി ബോട്ടുള്ള കർത്തൃദാസനുമായ പാസ്റ്റർ സ്റ്റീഫൻ ബെഞ്ചമിൻ, വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കുചേരുന്നു.

വർഷങ്ങളായി സ്വന്തം ബോട്ടിൽ സുവിശേഷ പരസ്യയോഗങ്ങൾ നടത്തി ശ്രദ്ധേയനായ അദ്ദേഹം, ഇപ്പോൾ തിരുവല്ല അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്വന്തം ബോട്ടുപയോഗിച്ച് ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനും അവശ്യസഹായങ്ങൾ എത്തിക്കാനുമായി ആത്മാർത്ഥമായി സേവനം അനുഷ്ഠിക്കുകയാണ്.

പ്രതിഫലമോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ, ക്രിസ്തുവിന്റെ സ്നേഹം വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം സമൂഹത്തിന് മാതൃകയാകുകയാണ്. ദുരന്തത്തിന്റെ നടുവിൽ പ്രത്യാശയും ആശ്വാസവും പകരുന്ന ഈ സേവനത്തിന് വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading