ക്രൈസ്റ്റ് സെന്റർ ഗോസ്പൽ ഫൗണ്ടേഷന്റെ 19-ാം വാർഷികാഘോഷം ആഗസ്റ്റ് 15-ന്
തിരുവനന്തപുരം: ക്രൈസ്റ്റ് സെന്റർ ഗോസ്പൽ ഫൗണ്ടേഷന്റെ 19-ാം വാർഷികാഘോഷമായ “അലബാൻസ 2026” ആഗസ്റ്റ് 15-ന് തിരുവനന്തപുരത്ത് നടക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പ്രത്യേക ആരാധനാസംഗമം രാവിലെ 9.00 മുതൽ രാത്രി 9.00 വരെ നീളുന്ന 12 മണിക്കൂർ സ്തുതിയുടെയും ആരാധനയുടെയും സമ്മേളനമായിരിക്കും.
തിരുവനന്തപുരം പട്ടത്തുള്ള ഇഡി-ഹൈറ്റ്സ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുന്നത്. ബ്രദർ സുരേഷ് ബാബു മുഖ്യശുശ്രൂഷ നിർവഹിക്കും.
സിസ്റ്റർ പെർസിസ് ജോൺ, ബ്രദർ ജിസൺ ആന്റണി, ബ്രദർ ബോവസ് രാജു, ബ്രദർ സുജിത് ബാബു, ബ്രദർ ടിങ്കു അബ്രഹാം എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ആരാധനയും ദൈവവചന ശുശ്രൂഷയും ആത്മീയ അനുഭവങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക സമ്മേളനമായിരിക്കും ഒരുക്കിയിട്ടുള്ളത്.


- Advertisement -


Comments are closed.