എഫ്.പി.സി.സി. കൺവെൻഷൻ സെപ്റ്റംബർ 18 മുതൽ ഷിക്കാഗോയിൽ
ഷിക്കാഗോ: ഫുൾ ഗോസ്പൽ പെന്തക്കോസ്തൽ ചർച്ച് കോൺവെൻഷൻ (FPCC Convention) 2026 സെപ്റ്റംബർ 18 മുതൽ 20 വരെ അമേരിക്കയിലെ ഷിക്കാഗോയിൽ വിവിധ വേദികളിലായി നടക്കും. വേൾഡ് മിഷൻ ഇവാഞ്ചലിക്കൽ (WME) സഭയുടെ നാഷണൽ ചെയർമാനും കരിയംപ്ലാവ് സഭയുടെ ശുശ്രൂഷകനുമായ റവ. ഡോ. ഒ. എം. രാജുക്കുട്ടി മുഖ്യപ്രഭാഷകനായിരിക്കും.
സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലി, മൗണ്ട് പ്രോസ്പെക്ടിൽ കൺവെൻഷന് തുടക്കമാകും.
സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 6.30-ന് ബെനഡിക്ടൈൻ യൂണിവേഴ്സിറ്റി, ലിസ്ലെയിൽ സമ്മേളനം തുടരും.
സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9.30-ന് ബെനഡിക്ടൈൻ യൂണിവേഴ്സിറ്റിയിൽ ആരാധനയോടെയാണ് സമാപന സമ്മേളനം നടക്കുക.


- Advertisement -


Comments are closed.