പാലക്കാട് അപ്പോളജറ്റിക്സ് കോൺഫറൻസ് ഓഗസ്റ്റ് 12ന്

പാലക്കാട്: പാലക്കാട് പാസ്റ്റേഴ്സ് വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘പാലക്കാട് അപ്പോളജറ്റിക്സ് കോൺഫറൻസ്’ ഓഗസ്റ്റ് 12ന് ബുധനാഴ്ച നടക്കും. പാലക്കാട് കൽമണ്ഡപം മീന നഗറിലുള്ള ലോഗോസ് വർഷിപ്പ് സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് സമ്മേളനം.
“നമ്മുടെ യുദ്ധം ആദർശപരമാണ്, നിങ്ങൾ തയ്യാറാണോ?” എന്ന ആശയത്തെ മുൻനിർത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 1 പത്രോസ് 3:15 ആണ് കോൺഫറൻസിന്റെ അടിസ്ഥാന വചനമായി നൽകിയിരിക്കുന്നത്.
ഡോ. വിനിൽ പോൾ, ബ്രദർ അനിൽകുമാർ വി. അയ്യൻ, പാസ്റ്റർ ജെയിംസ് പാണ്ടനാട്, ബ്രദർ അജീഷ് കെ. ജോസഫ്, പാസ്റ്റർ കെ. ഒ. തോമസ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചിപ്പ് കോസ്റ്റും, കോവിഡ് കാലത്തെ ശ്രീ വി. ആർ. മധുസൂദനൻ കേസ്, ശ്രീ എം. എം. അക്ബറിന്റെ വാദങ്ങൾ, ഹിന്ദു ദർശനങ്ങളും ക്രൈസ്തവ ദർശനവും തമ്മിലുള്ള താരതമ്യം, ഹിന്ദു ധർമ്മശാസ്ത്രങ്ങളുടെ അവലോകനം, സമകാലിക ശാസ്ത്രത്തിൽ ദൈവവിശ്വാസത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.
ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വസ്തുനിഷ്ഠമായ മറുപടി നൽകുന്നതിനും വിശ്വാസികൾക്ക് അപ്പോളജറ്റിക്സ് മേഖലയിൽ കൂടുതൽ അറിവ് നൽകുന്നതിനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading