ദൈവദാസന്മാരുടെ മക്കൾക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ ഉന്നതപഠന സഹായവിതരണം നടന്നു
മുട്ടുമൺ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസിനോടനുബന്ധിച്ച് ദൈവദാസന്മാരുടെ മക്കളുടെ ഉന്നതപഠനത്തിനായുള്ള സാമ്പത്തിക സഹായവിതരണം മുട്ടുമൺ ഐ.സി.പി.എഫ്. ക്യാമ്പ് സെന്ററിൽ നടന്നു.

സഭയുടെയും സ്റ്റേറ്റ് യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം സാമ്പത്തിക സഹായവിതരണം നിർവഹിച്ചു.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി. എം. കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് എന്നിവർ നേതൃത്വം നൽകി. സ്റ്റേറ്റ് യുവജന വിഭാഗം പ്രസിഡന്റ് പാസ്റ്റർ രൂഫോസ് ജോൺ പദ്ധതി വിശദീകരിച്ചു. ദൈവസഭാംഗങ്ങളുടെ സ്നേഹസംഭാവനയായി സമാഹരിച്ച തുകയാണ് ദൈവദാസന്മാരുടെ മക്കളുടെ ഉന്നതപഠനത്തിനായി വിതരണം ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു.
കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പോൾ രാജ്, ഷിബു മാത്യു ചെമ്പൂർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ശുശ്രൂഷകരും സഭാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
ദൈവദാസന്മാരുടെ കുടുംബങ്ങളോടുള്ള സഭയുടെ കരുതലും ഉന്നതവിദ്യാഭ്യാസത്തിന് അർഹരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ സഹായപദ്ധതിയിലൂടെ ഒരിക്കൽക്കൂടി പ്രകടമായി.


- Advertisement -


Comments are closed.