ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലി വി.ബി.എസ് ഓഗസ്റ്റ് 20 മുതൽ
ഫിലഡൽഫിയ: ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലിയുടെ (PCA) നേതൃത്വത്തിൽ കുട്ടികൾക്കായുള്ള VBS 2026 ഓഗസ്റ്റ് 20, 21, 22 തീയതികളിൽ നടക്കും. “Milestone – Unlocking His-Story” എന്നതാണ് ഈ വർഷത്തെ പ്രമേയം. യെശയ്യാവ് 51:1 അടിസ്ഥാന വാക്യമായി സ്വീകരിച്ചാണ് വി.ബി.എസ് സംഘടിപ്പിക്കുന്നത്.
PCA Worship Centre-ൽ ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പരിപാടികൾ. 3 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
“Discover. Believe. Become. – God’s Masterpiece!” എന്ന സന്ദേശവുമായി നടക്കുന്ന മൂന്ന് ദിവസത്തെ വി.ബി.എസിൽ ഗാനങ്ങൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഗെയിമുകൾ, ഹൃദയസ്പർശിയായ കഥകൾ, വിവിധ വിനോദ-പഠന പ്രവർത്തനങ്ങൾ എന്നിവ ഉണ്ടായിരിക്കും.


- Advertisement -


Comments are closed.