ഫെയ്ത്ത് ലീഡേഴ്‌സ് ജനറൽ കൺവെൻഷനിൽ റവ. വില്യം ലീ നവംബർ 18,19 ഇന്നും നാളെയും പ്രസംഗിക്കുന്നു

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ കൺവെൻഷൻ നവംബർ 18 മുതൽ 22 വരെ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസീയർ റവ. ടിം ഹിൽ (ടെന്നസി), ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ കരീബിയൻ ഫീൽഡ് ഡയറക്ടർ റവ. വില്യം ലീ എന്നിവർ മുഖ്യപ്രഭാഷകരായി പങ്കെടുക്കും.

News Middle Advt Banner

നവംബർ 18ന് വൈകിട്ട് 6.30ന് സഭാ പ്രസിഡന്റ് റവ. റോയ് ദാനിയേൽ മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മിസ്മോർ തിരുവല്ല ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗം.

റവ. വില്യം ലീ നവംബർ 18, 19 തീയതികളിൽ കൺവെൻഷനിൽ ദൈവവചനം ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading