കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS): ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ

കോട്ടയം: ഇമ്മോർട്ടൽ ലൈഫ് തിയോളജിക്കൽ സെമിനാരിയുടെ (ILTS) നേതൃത്വത്തിൽ ‘കിംഗ്ഡം ചിൽഡ്രൻ സ്കൂൾ (KCS)’ ക്ലാസ്സുകൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും.

5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ക്ലാസുകൾ ഓൺലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്.

ആത്മീയ, സാമൂഹിക പ്രതിബദ്ധതയോടെ തയ്യാറാക്കിയ സിലബസ്. കുട്ടികളുടെ വ്യക്തിത്വ വികസനം & സ്വഭാവരൂപീകരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നിത്യതയുടെ വീക്ഷണത്തിൽ ഉള്ള ബൈബിൾ പഠനം, ശാരീരിക- മാനസിക-ലൈംഗിക അവബോധം, സമൂഹം, കുടുംബം, സഭ എന്നിവയുമായുള്ള കുട്ടികളുടെ ബന്ധം മെച്ചപ്പെടുത്തുക, കുട്ടികൾക്കായുള്ള കൗൺസിലിംഗ് & പ്രീമരിറ്റാൽ കൗൺസിലിംഗ്, കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വർദ്ധിപ്പിക്കുക എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading