മത്തായി ഏബ്രഹാം (102) അക്കരെ നാട്ടിൽ

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി ഏഴോലിൽ കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാം (102) ന്യുയോർക്കിൽ നിര്യാതനായി. ഭാര്യ പരേതയായ എലീയാമ്മ ഏബ്രഹാം റാന്നി കാച്ചാണത്ത് കുടുംബാംഗമാണ്. നാല് പതിറ്റാണ്ടിലധികമായി മക്കളോടൊപ്പം അമേരിക്കയിൽ താമസിച്ചുവരികയായിരുന്നു.

മക്കൾ: പാസ്റ്റർ മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, ഏബ്രഹാം കെ. ഏബ്രഹാം, ലീലാമ്മ തോമസ്, ജെസി സാമുവേൽ.​ (എല്ലാവരും യു. എസ്)

മരുമക്കൾ: ഓതറ പൊന്നോലിൽ ഡെയ്സി ജോൺസൺ, കണ്ടംപേരൂർ കുടുമല പരേതനായ നൈനാൻ തോമസ്, കാനം തയ്യാലയ്ക്കൽ അമ്മിണി ഏബ്രഹാം, കുമ്പനാട് തിക്കോയിപ്പുറത്ത് സാം തോമസ്, പന്തളം കോടിയാട്ട് നൈനാൻ സാമുവേൽ.​ (എല്ലാവരും യു.എസ്)

2026 ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 5:00 മുതൽ 8:30 വരെ ലെവിറ്റൗണിലുള്ള ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിൽ വെച്ച് (100 Periwinkle Rd, Levittown, NY 11756) പൊതു ദർശനം ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ച രാവിലെ 9:00 മണിക്ക് സഭാഹാളിൽ ആരംഭിക്കുകയും തുടർന്ന് 11.30 ന് പോർട്ട് വാഷിംഗ്ടൺ നാസോ ക്നോൾസ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.