പുനലൂർ : വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭാ സംഗമവും സി.അജയ്പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ മുഖ്യപ്രഭാഷണവും വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജുക്കുട്ടി അവാർഡ് ദാനവും നടത്തി. പ്രസിഡൻ്റ് പി.ബാബു അധ്യക്ഷത വഹിച്ചു. സബ് റീജിയൻ ജനറൽ കൺവീനർ ഷിബു.കെ. ജോർജ്, സെക്രട്ടറി ജേക്കബ്.എ. ജോർജ്, ട്രഷറർ സി.എ.അനീഷ്, ബോബി.ഇ. ചെറിയാൻ,എബ്രഹാം തോമസ്,എബ്രഹാം മാത്യു, കെ.ജി.എബ്രഹാം, ബാബു കുര്യൻ എന്നിവർ പ്രസംഗിച്ചു. മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് സമ്മാനിച്ചു


- Advertisement -

Comments are closed, but trackbacks and pingbacks are open.