കാർ കടയിൽ ഇടിച്ച് കയറി പുല്ലാട് അഴകേടത്ത് പുത്തൻവീട്ടിൽ ജോസഫ് മാത്യു മരണമടഞ്ഞു

കുമ്പനാട്: പുല്ലാട് അഴകേടത്ത് പുത്തൻവീട്ടിൽ ജോസഫ് മാത്യു (അനിയൻ – 68) ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.

തിരുവല്ല–കോഴഞ്ചേരി ടി.കെ റോഡിൽ മുട്ടുമൺ ജംഗ്ഷനു സമീപം റിട്രേഡിംഗ് & പഞ്ചർ ടയർ കട നടത്തി വരികയായിരുന്നു.

റോഡരികിൽ ഇരുന്ന് വാഹനത്തിന്റെ ടയർ മാറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

വാഹനത്തിന്റെ അടിയിൽപ്പെട്ട ജോസഫ് മാത്യു തൽക്ഷണം മരിച്ചു.

പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്.

ഭാര്യ: മോളി.

മക്കൾ: അനി, സുനി, മിനി, ലിനി.

സംസ്കാരം പിന്നീട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.