ജെനസിസ് ഫാമിലി കോൺഫറൻസിന് വാൻകൂവറിൽ സമാപനം

വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജെനസിസ് ഫാമിലി കോൺഫറൻസ് 2026 സമാപിച്ചു. ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ ബ്രിട്ടീഷ് കൊളംബിയയിലെ ഹോളിഡേ ഇൻ ആൻഡ് സ്യൂട്ട്സ് സറേ ഈസ്റ്റ്–ക്ലോവർഡെയ്‌ലിലായിരുന്നു ത്രിദിന സമ്മേളനം.

News Middle Advt Banner

വിവിധ പ്രദേശങ്ങളിൽനിന്നുള്ള ക്രിസ്തീയ കുടുംബങ്ങളും ആത്മീയ നേതാക്കളും വിശ്വാസികളും പങ്കെടുത്ത സമ്മേളനത്തിൽ ആരാധന, വചനശുശ്രൂഷ, പ്രാർഥന, ആത്മീയ കൂട്ടായ്മകൾ എന്നിവ നടന്നു. വിശ്വാസം, കുടുംബം, ദൈവരാജ്യവ്യാപനം എന്നിവയ്ക്കായിരുന്നു സമ്മേളനത്തിൽ പ്രാധാന്യം.

പാസ്റ്റർമാരായ ജേക്കബ് മാത്യു, ഷിബു തോമസ്, ജെനസിസ് കാനഡ മിനിസ്ട്രീസ് സ്ഥാപകനും പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബു എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു. ആത്മീയ വളർച്ച, പരിശുദ്ധാത്മാവിന്റെ പ്രാധാന്യം, വേദപുസ്തകാധിഷ്ഠിത നേതൃത്വം, ദൈവരാജ്യവ്യാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു സന്ദേശങ്ങൾ.

ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ പ്രവർത്തനവിപുലീകരണത്തിന്റെ ഭാഗമായി പുതിയ മിനിസ്ട്രി ക്യാംപസിനെയും ക്യാംപസ് ലീഡറെയും ശുശ്രൂഷയ്ക്കായി നിയോഗിച്ചത് സമ്മേളനത്തിലെ ശ്രദ്ധേയമായ പരിപാടിയായി.

ബോർഡ് ഓഫ് ഡയറക്ടർമാരായ ഷെറി വർമ്മ, ലിംസൺ സീമോൻ, അനീഷ് തങ്കച്ചൻ എന്നിവർ സമ്മേളനത്തിന്റെ സംഘാടനത്തിനു നേതൃത്വം നൽകി. ജെഫിൻ തോമസ്, റെജു റൂഫസ് എന്നിവർ വിവിധ വിഭാഗങ്ങളുടെ ചുമതലക്കാരുമായും സന്നദ്ധപ്രവർത്തകരുമായും ആരാധന, സാങ്കേതിക വിഭാഗങ്ങളുമായും സഹകരിച്ച് സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഫിന്നി രാജു (ഹ്യൂസ്റ്റൺ) മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിച്ചു.

കുടുംബങ്ങളുടെ ആത്മീയ വളർച്ചയ്ക്കും വരുംതലമുറയെ ദൈവരാജ്യശുശ്രൂഷയ്ക്കായി ഒരുക്കുന്നതിനും പ്രാധാന്യം നൽകുന്ന ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളിൽ പുതിയ ചുവടുവയ്പായി സമ്മേളനം മാറിയെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading