പറവൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗലീല കൺവൻഷൻ ഡിസംബർ 13 മുതൽ
പറവൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഗലീല കൺവൻഷൻ ഡിസംബർ 13 മുതൽ 15 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ രാത്രി 8.30 വരെയാണ് യോഗങ്ങൾ. കൺവൻഷൻ പാസ്റ്റർ സാംസൺ പി. തോമസ് (ആലപ്പുഴ സെന്റർ സെക്രട്ടറി) ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ പി. എ. അനിയൻ (ആലപ്പുഴ സെന്റർ ശുശ്രൂഷകൻ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ കുര്യൻ മാത്യു (റാന്നി സെന്റർ ശുശ്രൂഷകൻ), പാസ്റ്റർ ഹണി ആന്റെണി എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.
ആലപ്പുഴയിലെ എബനേസർ ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed.