ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി പ്രവർത്തന ഉദ്ഘാടനവും നവംബർ 18 മുതൽ

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ നവംബർ 18 മുതൽ 22 വരെ തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. നവംബർ 18ന് വൈകിട്ട് 6.30ന് സഭാ പ്രസിഡന്റ് പാസ്റ്റർ റോയ് ഡാനിയേൽ മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

News Middle Advt Banner

കൺവെൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്‌സ് മീറ്റിംഗ്, സൺഡേ സ്കൂൾ, ഫെയ്ത്ത് വിമൻ, ഫ്ലാഗ് എന്നീ പുത്രികാ സംഘടനകളുടെ വാർഷിക സമ്മേളനങ്ങൾ, സ്നാനശുശ്രൂഷ തുടങ്ങിയവ നടക്കും.

പാസ്റ്റർമാരായ റോയ് ഡാനിയേൽ മാത്യു, സജി ചാത്തങ്കേരി, അനീഷ് ഉലഹന്നാൻ, രഞ്ജി ഡി., ബ്ലെസ്സൻ, പ്രകാശ് ജോയ്, സജി കുര്യൻ, ബി. സെൽവരാജ്, ബേബിക്കുട്ടി ചിറ്റാർ, സുനിൽ ലൂക്കോസ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. മിസ്മോർ തിരുവല്ല സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

സഭയുടെ സിൽവർ ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കൺവെൻഷനോടനുബന്ധിച്ച് നടക്കും. നവംബർ 22ന് ഞായറാഴ്ച കർത്തൃമേശയോടുകൂടിയ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading