വൈദികരെ രാഷ്ട്രീയ ഗുണ്ടകൾ ആക്രമിച്ചത് പ്രതിഷേധാർഹം: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
തിരുവല്ല: ഇന്ത്യയിലെ തന്നെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ സി എം എസ് കോളേജിൽ അതിക്രമിച്ച് കയറി വൈദികരെ കയ്യേറ്റം ചെയ്ത നടപടി പ്രാകൃതവും പ്രതിഷേധാർഹവുമാണെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ട് നൂറ്റാണ്ട് പിന്നിട്ട സി എം എസ് കോളേജ് രാജ്യത്തെ തന്നെ പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. മിഷനറി ബെഞ്ചമിൻ ബെയിലിയായിരുന്നു കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പാൾ. കെപിഎസ് മേനോൻ, കെ ആർ നാരായണൻ, കെ എം പണിക്കർ, ജസ്റ്റീസ് കെ റ്റി തോമസ്, കെ എം മാത്യു, കാവാലം നാരായണ പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ പഠിച്ച കോളേജാണിത്. കോളേജിൻ്റെ ചരിത്രത്തിനും യശസ്സിനും കളങ്കം വരുത്തുന്ന നടപടിയാണ് ക്യാമ്പസിൽ നടന്നത്.
ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറേ നാളായി കണ്ടുവരികയാണ്. ഹൈക്കോടതി ഉത്തരവ് നിലവിൽ ഉണ്ടായിട്ടും സാമൂഹിക വിരുദ്ധരും ഗുണ്ടകളും ക്യാമ്പസിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചു വിട്ടത് തടയാൻ കഴിയാഞ്ഞത് പൊലീസിൻ്റെ വീഴ്ചയാണ്. ക്യാമ്പസിലെ സമാധാന അന്തരീക്ഷം നിലനിർത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. നിയമ വാഴ്ച നിലനിൽക്കുന്ന സമൂഹത്തിൽ ഒരു കൂട്ടം ഗുണ്ടകൾ നിയമം കയ്യിലെടുക്കുന്നത് ഭൂഷണമല്ല. കോളേജ് മാനേജ്മെൻ്റ് പ്രതിനിധികളെയും വൈദികരെയും കൈയേറ്റം ചെയ്ത രാഷ്ട്രീയ ഗുണ്ടകളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന് എൻ സി എം ജെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, അനീഷ് തോമസ്, ഫാദർ ഗീവർഗീസ് കൊടിയാട്ട് ,ഫാദർ ജോണുകുട്ടി,
പാസ്റ്റർ തോമസ് എം പുളിവേലിൽ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ പി എ ഫിലിപ്പ്, ഫാദർ പവിത്രസിങ്, വി ജി ഷാജി, ഷാജി ടി ഫിലിപ്പ്, പി എ സജിമോൻ, ഉമ്മൻ ജേക്കബ്, സാം മൂവാറ്റുപുഴ, ബിനു പാപ്പച്ചൻ, ബിജു കെ തമ്പി, കെ ജി തോമസ്, കെ വി എബ്രഹാം, പാസ്റ്റർ മാത്യൂ ചമ്പക്കുളം, കോശി ജോർജ്, അശ്വിൻ എന്നിവർ പങ്കെടുത്തു


- Advertisement -


Comments are closed.