ലേഖനം: സഭയും ശുദ്ധീകരണവും | ബിജു ജോസഫ്, ഷാർജ

 

വിശ്വാസ ജീവിതത്തിൽ ലോകത്തിൽ നിന്ന് പറ്റിപ്പിടിക്കുന്ന പൊടിപടലങ്ങൾ ദൈനംദിനജീവിതത്തിൽ അസ്തമനത്തിനു മുമ്പേ കഴുകി കളഞ്ഞിരിക്കണം അല്ലെങ്കിൽ ദൈവത്തിൻറെ വിശുദ്ധ സ്നേഹ ബന്ധത്തിൽ നിന്നും അകലം വിട്ട് സഞ്ചരിക്കേണ്ടി വരും.. നിരപ്പിന് സാധ്യമല്ലാത്ത വിധം ഒരുപാട് ദൂരത്തായി പോകും. ആലയിൽ നിന്നും, ഇടയനിൽ നിന്നും, ദൂരത്താകുന്ന ആടിൻറെ അവസ്ഥ കൊടുംകാട്ടിൽ ക്രൂരമൃഗങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ടുപോകുന്ന അഥവാ കടിച്ചുകീറി, കൊന്നു തിന്നുന്ന ക്രൂര മൃഗങ്ങളുടെ ആവാസ കേന്ദ്രത്തിൽ നിരാലംബരായി ഒറ്റയ്ക്ക് നിൽക്കേണ്ടിവരുന്ന അവസ്ഥ പോലെയാകും. ദൈവസ്നേഹത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ശോധന കഴിക്കുവാൻ നമ്മളിലെ ആത്മ മനുഷ്യനെ സ്വയമേ എല്ലാ സമയങ്ങളിലും പൂർണ്ണമായും പരിശുദ്ധാത്മാവിന് വിട്ടുകൊടുക്കണം.
പരിശുദ്ധാത്മാവിനോട് വിധേയത്വം പാലിക്കുന്നവൻ അഥവാ വിധേയപ്പെടുന്നവൻ ആ നിത്യ സ്നേഹത്തിൽ നിന്നും അകലം വിട്ട് സഞ്ചരിച്ചു ക്രിസ്തുവിന് ഇടർച്ച ആവുകയില്ല അഥവാ തന്നിലൂടെ സ്വർഗ്ഗം വിടുവിച്ചെടുത്തവർക്ക് ആ വ്യക്തി ഒരു ഇടർച്ചക്കല്ലാവുകയുമില്ല.
യേശു തൻറെ ഐഹിക കാലത്ത് തൻറെ ശിഷ്യനായ പത്രോസിനോട് പറഞ്ഞ വാക്കുകൾ.. “കുളിച്ചിരിക്കുന്നവന് കാലുകൾ മാത്രം കഴുകിയാൽ മതി. അവൻ മുഴുവനും ശുദ്ധിയുള്ളവൻ തന്നെ”
കുളി കഴിഞ്ഞ ഒരു ദൈവ പൈതലിന്റെ സഞ്ചാര പാത അഥവാ അവൻ പോകുന്ന വഴികൾ ചൊവ്വുള്ളതായിരിക്കണം, നല്ലതായിരിക്കണം. ഇല്ലെങ്കിൽ ചെളിയും പൊടിപടലങ്ങളും ഏറെ പറ്റുവാൻ സാധ്യതയുണ്ട്. കുളി കഴിഞ്ഞെന്നു കരുതി ലോകത്തിലുള്ളവരോട് .. സഹകരിക്കേണ്ട അഥവാ ഇണയില്ലാപിണ കൂടരുതെന്നല്ല അവരിലെ ലോകം അഥവാ അഴുക്കുകൾ.. പൊടിപടലങ്ങൾ.. നമ്മളിലെ ആത്മ മനുഷ്യനുമായി ഇണയില്ലാപ്പിണ കൂടി കലർന്നു ചേരരുതെന്ന് അർത്ഥം.
വചന ദർപ്പണത്തിന് മുമ്പിൽ നിന്നുകൊണ്ട് ഒരു സ്വയം ശോധനയ്ക്കായി നമുക്ക് നമ്മളെ തന്നെ ഒന്ന് വിധേയപ്പെടുത്താം സ്വർഗ്ഗീയ കാര്യസ്ഥൻ നമ്മളെ ഓരോരുത്തരെയും അതിനു സഹായിക്കുമാറാകട്ടെ!!!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading