ഐപിസി ഓസ്‌ട്രേലിയ റീജിയൻ ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന് തുടക്കമായി
ഐപിസി മീഡിയ ഡെസ്ക്
ബ്രിസ്ബെയ്ൻ, ക്വീൻസ്‌ലാൻഡ്, ഓസ്‌ട്രേലിയ
ബ്രിസ്ബെയ്ൻ: ഐപിസി ഓസ്‌ട്രേലിയ റീജിയന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് നിർവഹിച്ചു. ദൈവജനത്തിന്റെ ഐക്യം, ആത്മീയ വളർച്ച, സുവിശേഷ പ്രവർത്തനങ്ങളുടെ വിപുലീകരണം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ചാപ്റ്റർ രൂപീകരിച്ചിരിക്കുന്നത്.


ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ഓസ്‌ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഏലിയാസ് ജോൺ, പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിച്ചു. റീജിയൻ സെക്രട്ടറി ഇവാ. മനു ജോസഫ് അധ്യക്ഷത വഹിച്ചു. ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്റർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇവാ. എബ്രഹാം വർഗീസ് (അനിമോൻ) കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ ജോൺ തോമസ് (ഹണി പാസ്റ്റർ) ആശംസകൾ അറിയിച്ചു.
സമ്മേളനത്തിൽ പാസ്റ്റർ തോമസ് ജോർജും പാസ്റ്റർ ഏലിയാസ് ജോണും ചേർന്ന് പുതിയ ഭാരവാഹികൾക്കായി പ്രാർത്ഥിക്കുകയും ശുശ്രൂഷകൾക്കായി നിയോഗിക്കുകയും ചെയ്തു. വിവിധ സഭകളിൽനിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ (2026–2027)
ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള ഭാരവാഹികളെയും വിവിധ ശുശ്രൂഷകളുടെ കോർഡിനേറ്റർമാരെയും പ്രഖ്യാപിച്ചു.
പ്രസിഡന്റ്: പാസ്റ്റർ സജിമോൻ സ്കറിയ
വൈസ് പ്രസിഡന്റ്: പാസ്റ്റർ ഫ്രെഡി ജോൺസൻ
സെക്രട്ടറി: വിനോദ് ടി. ജോർജ്
ജോയിന്റ് സെക്രട്ടറിമാർ: ഇവാ. എബ്രഹാം വർഗീസ്, മാത്യു (സാജൻ) ശങ്കരത്തിൽ
ട്രഷറർ: ഇവാ. ഡാനിയേൽ മാത്യു
മിഷൻ ഡയറക്ടർ: പാസ്റ്റർ അനിൽ മാത്യു
മിഷൻ ബോർഡ്: ലിനു മോഹൻ
ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്: ബ്രദർ ജിന്റോ മാത്യു, ജോണി വള്ളിക്കാട്ടിൽ
യൂത്ത് കോർഡിനേറ്റർ: ക്രിസ്റ്റിൻ ജേക്കബ്
മ്യൂസിക് കോർഡിനേറ്റർ: ഓസ്റ്റിൻ സജി
മീഡിയ കോർഡിനേറ്റർ: റെജി കുര്യൻ
ക്വീൻസ്‌ലാൻഡിലുടനീളമുള്ള ഐപിസി സഭകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുക, സംഗീത-മാധ്യമ ശുശ്രൂഷകൾ വികസിപ്പിക്കുക എന്നിവയ്ക്ക് പുതിയ നേതൃത്വം മുൻഗണന നൽകും.
ആത്മീയ വളർച്ചയ്ക്കും കൂട്ടായ്മയ്ക്കും സഭയുടെ ദൗത്യനിർവഹണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് പുതിയ ഭാരവാഹികളുടെ തീരുമാനം. ഐപിസി സമൂഹത്തിന്റെ പിന്തുണയിലും ദൈവത്തിന്റെ മാർഗനിർദേശത്തിലും ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന പ്രത്യാശയോടെയാണ് സമ്മേളനം സമാപിച്ചത്.

- Advertisement -


Comments are closed.