ഐപിസി യു.എ.ഇ. റീജിയന്റെ സംയുക്ത ഉദ്ഘാടന സമ്മേളനം ഇന്ന് ഒക്ടോബർ 20ന്
ഷാർജ: ഐപിസി യു.എ.ഇ. റീജിയന്റെയും പുത്രികാ സംഘടനകളായ പി.വൈ.പി.എ., സൺഡേ സ്കൂൾ അസോസിയേഷൻ, വിമൻസ് ഫെലോഷിപ്പ് എന്നിവയുടെയും സംയുക്ത ഉദ്ഘാടന സമ്മേളനം ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 1-ൽ നടക്കും.

ഐക്യത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ശുശ്രൂഷകൾക്ക് കൂടുതൽ ഊർജം പകരുകയും വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പുതിയ പ്രവർത്തനവർഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന സമ്മേളനം, ആത്മീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും സുവിശേഷ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനും വേദിയാകും.

- Advertisement -


Comments are closed.