ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ. & അയർലൻഡ് റീജിയന്റെ 21-ാമത് നാഷണൽ കോൺഫറൻസ് പോർട്സ്മൗത്തിൽ

പോർട്സ്മൗത്ത്: ശാരോൺ ഫെലോഷിപ്പ് ചർച്ച് യു.കെ. & അയർലൻഡ് റീജിയന്റെ 21-ാമത് നാഷണൽ കോൺഫറൻസ് 2027 ഏപ്രിൽ 30 മുതൽ മേയ് 2 വരെ പോർട്സ്മൗത്തിൽ നടക്കും. പോർട്സ്മൗത്ത് ഷാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആതിഥേയത്വത്തിൽ വിക്കാം കമ്മ്യൂണിറ്റി സെന്ററിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

News Middle Advt Banner

പ്രദേശത്തെ സഭകളെ ഒരുമിപ്പിച്ച് ആത്മീയ കൂട്ടായ്മയും വിശ്വാസപരമായ വളർച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജനറൽ സെഷനുകൾ, സൺഡേ സ്കൂൾ & സി.ഇ.എം. മീറ്റിങ്, വനിതാ സമ്മേളനം, ഞായറാഴ്ച ആരാധന എന്നിവ ഉണ്ടായിരിക്കും. ശാരോൺ ഫെലോഷിപ്പ് ക്വയറിന്റെ നേതൃത്വത്തിൽ ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ ഉദ്ഘാടനവും റീജിയണൽ പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച ചടങ്ങുകളും പാസ്റ്റർ സാംകുട്ടി പാപ്പച്ചന്റെ നേതൃത്വത്തിൽ നടക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോസ് ജോർജ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

2006-ൽ വോൾവർഹാംപ്ടണിൽ ആരംഭിച്ച ഷാരോൺ ഫെലോഷിപ്പ് ചർച്ച് യു.കെ. & അയർലൻഡ് ഇന്ന് ബ്രിട്ടനിലും അയർലൻഡിലുമായി വിവിധ സഭകളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്നു. ആരാധന, വചനപഠനം, സൺഡേ സ്കൂൾ, യുവജനശുശ്രൂഷ, വനിതാ ശുശ്രൂഷ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ സംഘടന സജീവമാണ്.

ഫെറഹാമിലെ മിൽ ലെയ്‌നിലുള്ള വിക്കാം കമ്മ്യൂണിറ്റി സെന്ററിലാണ് സമ്മേളനം നടക്കുന്നത്. പ്രാദേശിക കോർഡിനേറ്റർ പാസ്റ്റർ ബിജു പി. ബേബിയാണ്.

പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ, പാസ്റ്റർ പ്രെയ്സ് വർഗീസ്, പാസ്റ്റർ ബിനു ബേബി, എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading