ഐപിസി സെൻട്രൽ റീജിയന് പുതിയ നേതൃത്വം; പാസ്റ്റർ പി വി മാമ്മൻ പ്രസിഡന്റ്‌ സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ

ചിക്കാഗോ: ഐപിസി നോർത്ത് അമേരിക്കൻ സെൻട്രൽ റീജിയൻ പ്രസിഡണ്ടായി പാസ്റ്റർ പി വി മാമൻ ( ഡിട്രോയിറ്റ്), വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് (ഓഹായോ), സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ (ചിക്കാഗോ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

News Middle Advt Banner

ഒക്ടോബർ 10 ശനിയാഴ്ച ചിക്കാഗോ ഐപിസി ഹെബ്രോൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽബോഡി മീറ്റിംഗിൽ വെച്ചാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. കെ ഒ ജോസ് സിപിഎ ജോയിന്റ് സെക്രട്ടറി, ജോൺ മത്തായി ട്രഷറർ എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കുര്യൻ ഫിലിപ്പ് മീഡിയ കോർഡിനേറ്റർ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ് പ്രയർ കോർഡിനേറ്റർ, പാസ്റ്റർ ഫ്രാങ്ക്ലിൻ വിൽഫ്രഡ്‌ പി വൈ പി എ കോർഡിനേറ്റർ, സിസ്റ്റർ മോളി എബ്രഹാം ലേഡീസ് കോർഡിനേറ്റർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ വില്ലി എബ്രഹാം, പാസ്റ്റർ ടോം ജോർജ്, പാസ്റ്റർ ജോൺസൺ ഫിലിപ്പ്, പാസ്റ്റർ റോയി ഇട്ടി ചെറിയ, പാസ്റ്റർ സോമൻ ഗീവർഗീസ്, മാത്യു ജോർജ് എന്നിവരെ റീജിയൻ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു. പാസ്റ്റർ പി വി മാമൻ, കെ ഒ ജോസ് സിപിഎ എന്നിവർ ഐപിസി ജനറൽ കൗൺസിലിലേക്കുള്ള പ്രതിനിധികളായിരിക്കും. ദീർഘ നാളുകൾ ഐപിസി സെൻട്രൽ റീജിയന്റെ പ്രസിഡന്റായി വിശിഷ്ട സേവനമനുഷ്ഠിച്ച പാസ്റ്റർ പി.സി മാമനെ റീജിയന്റെ സീനിയർ ജനറൽ മിനിസ്റ്റർ പദവി നൽകി ജനറൽബോഡി ആദരിച്ചു.
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ പി വി മാമൻ ഡിട്രോയിറ്റ് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെയും, വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് ഐപിസി കൊളംബസ് ഓഹയോയുടെയും സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ ചിക്കാഗോ എബെനെസർ പെന്തക്കോസസ്തൽ ചർച്ചിന്റെയും സീനിയർ പാസ്റ്റർമാരായി സേവനം അനുഷ്ഠിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading