ഓരോ എഴുത്തുകാരും ഉപ്പാകുക: പാസ്റ്റർ ഫിന്നി ജേക്കബ്

തിരുവല്ല: ഓരോ എഴുത്തുകാരും ഉപ്പാകുക എന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്. ഉപ്പ് കേടുകൂടാതെ സൂക്ഷിക്കുന്നതുപോലെ നാം മൂല്യങ്ങൾ സൂക്ഷിക്കണം. നാം ലോകത്തിന്റെ വെളിച്ചമാണെന്നും നമ്മൾ മറ്റുള്ളവരെ പ്രകാശത്തിലേക്കു നയിക്കുന്നവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ശാരോൻ റൈറ്റേഴ്സ് ഫോറം പ്രവർത്തന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷനായിരുന്നു.

ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രവർത്തന വിശദീകരണവും ഭാവി പദ്ധതി വിശദീകരണവും നൽകി.റൈറ്റേഴ്സ് ഫോറത്തിന്റെ പുതിയ വെബ്സൈറ്റ് പ്രകാശനം ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു. സപ്ലിമെന്റ് പ്രകാശനം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ് നിർവഹിച്ചു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് ശാരോൻ റൈറ്റേഴ്സ് ഫോറം പുതിയ കമ്മിറ്റിയെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, റോയ് ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ, മാനേജിങ് സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ എന്നിവർ ആശംസകൾ അറിയിച്ചു. ‘ഭാവി നിത്യതയിൽ ദൈവരാജ്യത്തിന്റെ പുനർനിർമ്മാണവും യഥാസ്ഥാപനവും’ എന്ന വിഷയത്തിൽ ബ്രദർ ബോബി തോമസ് മാഞ്ഞൂരാൻ ക്ലാസ്സെടുത്തു. വൈസ് ചെയർമാൻ പാസ്റ്റർ ജെ പി വെണ്ണിക്കുളം സ്വാഗതവും ട്രഷറർ പാസ്റ്റർ ജോബിസ് ജോസ് നന്ദിയും അറിയിച്ചു. പാസ്റ്റർ സജോ തോണിക്കുഴിയിൽ പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ സമാപന പ്രാർത്ഥനയും മാനേജിങ് സെക്രട്ടറി പാസ്റ്റർ തോമസ് യോഹന്നാൻ ആശീർവാദവും നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading