യഥാസ്ഥാപനം നടക്കുവാൻ ഒരു തകർച്ച അനിവാര്യം : പാസ്റ്റർ ഡാനിയേൽ വില്യംസ്

തിരുവല്ല: യഥാസ്ഥാപനം നടക്കുവാൻ ഒരു തകർച്ച അനിവാര്യം എന്ന് പാസ്റ്റർ ഡാനിയേൽ വില്യംസ്. നാം തകരപ്പെട്ടാൽ അവിടുന്ന് നമ്മെ പണിയുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അഞ്ചാം ദിവസം മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ എബ്രഹാം ഡാനിയേൽ പ്രാരംഭ പ്രഭാഷണം നടത്തി.

News Middle Advt Banner

പാസ്റ്റർ ജോൺ വി ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ എം ജെ ജോൺ, പാസ്റ്റർ ഇ ജെ തോമസ്കുട്ടി, പാസ്റ്റർ ബോസ് എം കുരുവിള തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.നാളെ രാവിലെ 9ന് സി ഇ എം – സൺ‌ഡേ സ്കൂൾ സമ്മേളനം ശാരോൻ ഗ്രൗണ്ടിലും , സഹോദരി സമ്മേളനം ശാരോൻ ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് 2.30ന് ശാരോൻ ബൈബിൾ കോളേജ് അലൂമ്നി മീറ്റിംഗും വൈകിട്ട് 6ന് പൊതുയോഗവും നടക്കും. ഡിസംബർ 1 ഞായറാഴ്ച രാവിലെ 7.40 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading