ഹെവൻലി ആർമീസ് 21 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസംമ്പർ 11 ന്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 21 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ) ഡിസംബർ 11 ന് ബാംഗ്ലൂരു ബണ്ണാർഗട്ടെയിൽ നടക്കും.
പാസ്റ്റർ ഗ്ലാഡ്സൺ ജേക്കബ് (യു.പി.എസ് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 മുതൽ 1.30 വരെ ലയോള ഐ.റ്റി.ഐ കോളേജിൽ ശുശ്രൂഷക സമ്മേളനവും വൈകിട്ട് 5.30 മുതൽ 8.30 വരെ ബണ്ണാർഗട്ടെ റോഡ് മീനാക്ഷി ടെമ്പിളിന് സമീപം ഹോളി സ്പിരിറ്റ് പി.യു.കോളേജ് ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും നടക്കും.ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനത്തിൽ
പാസ്റ്റർ സി.അലക്സാണ്ടർ (തമിഴ്നാട് ) മുഖ്യ പ്രസംഗകനായിരിക്കും.
ബ്രദർ കെ.ബി.ഇമ്മാനുവേൽ ഗാനശുശ്രൂഷ നിർവഹിക്കും.
ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സി.ജെ.ജോയ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading