നമ്മുടെ ദൈവം പ്രാണനെ തണുപ്പിക്കുന്നവനാണ് : പാസ്റ്റർ ജോൺ ജോൺസൻ

തിരുവല്ല: നമ്മുടെ ദൈവം പ്രാണനെ തണുപ്പിക്കുന്നവനാണ് എന്നും ആ ദൈവത്താൽ മാത്രമേ യഥാസ്ഥാപനം സാധ്യമാകൂ എന്നും പാസ്റ്റർ ജോൺ ജോൺസൻ. പ്രാണന് മുറിവേറ്റാൽ ദൈവത്തിന്റെ അമാനുഷിക ശക്തിയാൽ സൗഖ്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ ഡേവിഡ് കെ അധ്യക്ഷത വഹിച്ചു. പാസ്റ്റർ റോയ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ബ്രദർ വി ജി രാജൻ ,പാസ്റ്റർ ബെന്നി പി വി, പാസ്റ്റർ ബിനിൽ എം മാത്യു തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാളെ പകൽ 9.30ന് മിഷനറി സമ്മേളനവും ഉച്ചയ്ക്ക് 2ന് ഓർഡിനേഷൻ സർവീസും വൈകിട്ട് 6ന് പൊതുയോഗവും നടക്കും. ഡിസംബർ 1 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading