കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്ന ആരോഗ്യമേളയിൽ വൻജനപങ്കാളിത്തം

കൊട്ടാരക്കര :മാർത്തോമ്മാ എപ്പിസ്കോപ്പൽ
ജൂബിലി മന്ദിരത്തിൻ്റെ 60-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നെയ്യാറ്റിൻകര സൂപ്പർ സ്പെഷ്യലിറ്റി നിംസ് മെഡിസിറ്റിയുമായി ചേർന്ന് നടത്തിയ ആരോഗ്യമേളയും സൗജന്യ
സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും
വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.


മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ഷിബു സാമുവേൽ,ഭദ്രാസന സെക്രട്ടറി റവ.ഷിബു എബ്രഹാം ജോൺ,ട്രഷറർ ജോർജ് പണിക്കർ,റവ. റോയി പി തോമസ്,എ.സി.തോമസ് എന്നിവർ പ്രസംഗിച്ചു.
കാർഡിയോളജിസ്റ്റ് ഡോ.കിരൺ ഗോപിനാഥ് ആരോഗ്യ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി.
സർജറി, ഗൈനക്കോളജി, കാർഡിയോളജി, റേഡിയേഷൻ, വായിലെ അർബുദ രോഗ നിർണ്ണയം, ദന്തരോഗ വിഭാഗം, നെഫ്രോളജി തുടങ്ങിയ ഇരുപതിൽപരം വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടർമാർ ആയിരത്തിൽപരം രോഗികളെ പരിശോധിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading