ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തെക്കൻ മേഖല കൺവൻഷൻ നവംബർ 7 മുതൽ

തിരുവനന്തപുരം : ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തെക്കൻ മേഖല സോണൽ കൺവെൻഷൻ നവംബർ 7 മുതൽ 10 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട പന്തലിൽ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗ് സോണൽ ഡയറക്ടർ പാസ്റ്റർ ടി എം മാമച്ചൻ അവറുകളുടെ അദ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ റവന്റ്റ് വൈ റജി ഉത്‌ഘാടനം നിർവഹിക്കും. ഡോക്ടർ ഷിബു കെ മാത്യു ,പാസ്റ്റർ കെ ജെ മാത്യു ,പാസ്റ്റർ രാജു മെത്ര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.9 ന് (ശനിയാഴ്ച) രാവിലെ ലേഡീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെമിനാറും ഉച്ചയ്ക്ക് ശേഷം പാസ്റ്റെർസ് ഫാമിലി കോൺഫെറെൻസും നടത്തപ്പെടും.പൗർവിഷൻ ടിവിയും സി ജി ഐ തെക്കൻ മേഖല യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ഇവന്ജലിസ്റ് അനിൽ അടൂർ ,ജോയൽ പടവത് ,ജിൻസൺ ആന്റണി എന്നിവർ സോണൽ കൊയറിനോട് ചേർന്ന് ഗാന ശ്രിഷ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

കൺവെൻഷൻ കമ്മിറ്റിയിൽ വിവിധ ഡിപ്പാർട്മെന്റുകളിലായി ജോയിന്റ് ഡയറക്ടർ പാസ്റ്റർ സി എം വത്സലദാസ് ,കോഓർഡിനേറ്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ് ,പബ്ലിസിറ്റി കൺവീനർ ഡോക്ടർ അഭിലാഷ് ,സെക്രട്ടറി ബ്രദർ ബിനു ചാക്കോ ,ട്രഷറാർ ബ്രദർ രാംദാസ്,കൊയർ കൺവീനർ പസ്റ്റർ പ്രഭാഷ് ഡേവിഡ് ,ബ്രദർ തോമസ് കലൂർ ,പാസ്റ്റർ അലോഷ്യസ് എന്നിവർ ചുമതലകൾ വഹിക്കും.മേഖലാ കമ്മിറ്റി യോഗങ്ങൾക്ക് നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading