അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ദമ്പതികൾ മരണമടഞ്ഞു

ഡാളസ് : സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരണമടഞ്ഞത്.

എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ശ്രീ ഏബ്രഹാം വർഗ്ഗീസിൻ്റെയും ശ്രീമതി അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് ശ്രീ വിക്ടർ വർഗീസ്.  വിക്ടർ വർഗ്ഗീസിനും ശ്രീമതി ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്.

ദമ്പതികളുടെ ഭൗതിക ശരീരം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074) പൊതു ദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടി വരവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 രാവിലെ 10 മണിക്ക് അതേ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഭൗതിക സംസ്കാരവും നടടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading