കാനം അച്ചൻ്റെ സ്മരണയിൽ ബഹറിൻ ബെഥേൽ ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ.

ബഹറിൻ: സുപ്രസിദ്ധ സുവിശേഷകനും
എഴുത്തുകാരനുമായ സുവി. പി.ഐ. ഏബ്രഹാം (കാനം അച്ചൻ) അനുസ്‌മരണ സമ്മേളനം ബഹറിൻ ബഥേൽ ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ.യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12ന് നടത്തപ്പെട്ടു.

ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ സെക്രട്ടറി ബ്രദർ. സുബിൻ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ.ബോസ് ബി. വറുഗീസ് അനുസ്മരണ പ്രസംഗം നടത്തി. പെന്തക്കോസ്ത് സമൂഹത്തിന് വിവിധ മേഖലയിൽ കാനം അച്ചൻ നൽകിയ സംഭാവനകൾ മറക്കുവാൻ കഴിയില്ലെന്നും തൻ്റെ വിയോഗം വിലിയൊരു വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പാസ്റ്റർ.ബോസ് ബി വർഗ്ഗീസ് പറഞ്ഞു. കെ.എം.ബാബു (ഗുഡ് ന്യൂസ്), തോമസ് കുഞ്ഞുമോൻ, റെജി.പി. ചാക്കോ, ജോൺസൺ തോമസ്, സുജാ കെ. തോമസ് എന്നിവർ സംസാരിച്ചു. ജിനു മാത്യു, ജെസ്ലി തേക്കുതോട്, ജിൻസി ബേബി എന്നിവർ നേതൃത്വം നല്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading