വടംവലി മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച അധ്യാപകൻ ജെയിംസ് വി ജോർജിന്റെ സംസ്കാരം ഇന്ന്

എറണ്ണാകുളം : വടംവലി മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച തേവര എസ് എച്ച് കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകൻ നാകപ്പുഴ വെട്ടുപാറയ്ക്കൽ ജെയിംസ് വി ജോർജിന്റെ സംസ്കാര ശുശ്രൂഷ ശനി (14.09.2024) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നാകപ്പുഴയിലുള്ള വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് നാകപ്പുഴ സെന്റ് മേരിസ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. ഭൗതിക ദേഹം 13.09.2024 (വെള്ളി ) വൈകിട്ട് നാലുമണിക്ക് വീട്ടിലെത്തിക്കുന്നതാണ്.

ഭാര്യ സോന ജെയിംസ് (അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ്, ന്യൂമാൻ കോളേജ് തൊടുപുഴ) തലയനാട് വലിയപറമ്പിൽ കുടുംബാംഗം. മകൻ: വർഗീസ്, സഹോദരൻ: ജിനു ( പ്ലസ് ടു അധ്യാപകൻ നേര്യമംഗലം ). പരേതൻ തേവര എസ് എച്ച് കോളേജ് സ്റ്റാഫ് സെക്രട്ടറി, മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കൊമേഴ്സ് പി.ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading