അബുദാബി പെന്തക്കോസ് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്ന് പുതിയ സാരഥികൾ

അബുദാബി: അബുദാബിയിലെ പെന്തക്കോസ് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെല്ലോഷിപ് (APCCON SISTERS FELLOWSHIP 2024-25) പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച വൈകിട്ട് അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പ്രവർത്തന വർഷത്തേക്കുള്ളതായ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത് പ്രസിഡന്റ്: സിസ്റ്റർ. ജോളി ജോർജ്, വൈസ് പ്രസിഡന്റ്:സിസ്റ്റർ. ഡെയ്സി ശമുവേൽ, സെക്രട്ടറി:സിസ്റ്റർ .ബിജി ജോജി മാത്യു , ട്രഷറർ :സിസ്റ്റർ ജിനു ടോണി ,ജോയിൻറ് സെക്രട്ടറി: സിസ്റ്റർ. മഞ്ജു എബ്രഹാം, ,ജോയിൻറ് ട്രഷറർ: സിസ്റ്റർ ബിന്ദു ജോപ്സൺ , ക്വയർ ലീഡർ: സിസ്റ്റർ. ഗ്ലോറിയ കെ പ്രസാദ് തുടങ്ങിയവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർ. തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി അപ്ക്കോൺ ഉപാധ്യക്ഷൻ പാസ്റ്റർ. സജി വർഗീസ് പ്രാർത്ഥിക്കുകയും,പാസ്റ്റർ ശമുവേൽ എം തോമസ്, പാസ്റ്റർ ടി എം തോമസ്,അപ്കോൺ സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ട്രഷറർ ബ്രദർ ജോജി വർഗീസ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.