ക്രൈസ്തവ എഴുത്തുപുര ആൽബെർട്ടാ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം നടന്നു

ആൽബെർട്ടാ : ക്രൈസ്തവ എഴുത്തുപുര ആൽബെർട്ടാചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 15 ന് ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം അഷേർ മാത്യുവിന്റെ അധ്യക്ഷതയിൽ കാമറോസിൽ വച്ചു നടന്നു. ആൽബെർട്ടാ ചാപ്റ്റർ സെക്രട്ടറി ഫിജോ ജോഷുവ സ്വാഗത പ്രസംഗം നിർവഹിച്ചു, ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ എബിൻ അലക്‌സ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൌൺസിൽ പ്രോജക്ട് ഡയറക്ടർ ഡോ.ബെൻസി ബാബു തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയെ സദസ്സിന് പരിചയപ്പെടുത്തി. പാസ്റ്റർ എബ്രഹാം തോമസ് പുതിയ ഭരണസമിതി അംഗങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
ആൽബെർട്ടാ ചാപ്റ്റർ പ്രസിഡന്റ് ബ്രദർ റോണി ജോർജ് ചാപ്റ്റർ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ക്രൈസ്തവ എഴുത്തുപുര
ആൽബെർട്ട ചാപ്റ്റർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ആൽബെർട്ടാ ചാപ്റ്റർ ട്രെഷറർ ബ്രദർ വിൽ‌സൺ സാമുവേൽ കൂടിവന്നവർക്കു നന്ദി
അറിയിച്ചു. ആൽബെർട്ടയുടെ പല ഭാഗങ്ങളിലുള്ള അംഗങ്ങളും, കുടുംബങ്ങളും ,
വിശ്വാസികളും ഈ മീറ്റിംഗിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.