ഐ.പി.സി. കോഴിക്കോട് മേഖല സണ്ടേസ്കൂൾ സമ്മേളനം സമാപിച്ചു

താമരശ്ശേരി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ കോഴിക്കോട് മേഖല സണ്ടേസ്കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സെമിനാറും മെറിറ്റ് അവാർഡ് വിതരണവും 2024 ജൂൺ പതിനേഴിന് താമരശ്ശേരി ഐ.പി.സി. സഭയിൽ വെച്ച് നടന്നു. ഐ.പി.സി. തിരുവനമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചയോഗം ഐ.പി.സി. കോഴിക്കോട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മുഴുവൻ എ പ്ലസ്സ് നേടിയ കുട്ടികളെ ആദരിക്കുകയും വിദ്യാഭ്യാസ സഹായ വിതരണം ഉണ്ടായിരുന്നു. ഡോ. സാജൻ സി. ജേക്കബ് ശില്പശാലക്ക് നേതൃത്വം നൽകി. ഐ.പി.സി. പേരാബ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. എം. മാത്യു, മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ വിക്റ്റർ, മേഖല സെക്രട്ടറി പാസ്റ്റർ ജെയ്സൺ പാട്രിക് തോമസ് എന്നിവർ അനുമോദന സന്ദേശങ്ങൾ നൽകി. മേഖല വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോബി ജോസഫ് സ്വാഗതവും മേഖല ജോ. സെക്രട്ടറി സിസ്റ്റർ ഫെമി ജോൺ നന്ദിയും പ്രകാശിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.