ക്രൈസ്തവ എഴുത്തുപുര ന്യൂസിലൻഡ് ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു

ന്യൂസിലൻഡ്: ക്രൈസ്തവ എഴുത്തുപുര ന്യൂസിലൻഡ് ചാപ്റ്ററിന്റെ 2024-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ 15 ശനിയാഴ്ച നടന്നു. ചാപ്റ്റർ സെക്രട്ടറി ഇവാ. പ്രകാശ് ജോസഫിന്റെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ എബിൻ അലക്സ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം അനുഗ്രഹ പ്രാർത്ഥന നടത്തി. ന്യൂസിലാൻഡ് സമയം രാത്രി 7ന് ആരംഭിച്ച മീറ്റിംഗിൽ ബ്രദർ സാംസൺ & ടീം ഗാനശുശ്രൂഷയും പാസ്റ്റർ ബി മോനച്ചൻ മുഖ്യ സന്ദേശവും നൽകി. ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ റോബിൻ ജോർജ് പ്രവർത്തന വിശദീകരണം നൽകി. ജനറൽ സെക്രട്ടറി ബ്രദർ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ ആശംസ അറിയിച്ചു. സിസ്റ്റർ റെസി ക്രിസ്റ്റഫർ, പാസ്റ്റർ പ്രജിത് കെ ചെറിയാൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്‌ ബ്രദർ ശ്യാം അലക്സ്‌ നന്ദി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading