കുവൈറ്റ് തീപിടുത്തം: 24 മലയാളികൾ മരിച്ചതായി റിപ്പോർട്ട്; 15 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

മന്ത്രി വീണാ ജോര്‍ജ്ജ് കുവൈറ്റിലേക്ക് ഉടൻ യാത്ര തിരിക്കും

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ എൻ ബി റ്റി സി കമ്പനിയുടെ മംഗഫിലുള്ള ലേബർ ക്യാമ്പിൽ ജൂൺ 12 ബുധനാഴ്ച്ച പുലർച്ചെ നാല് മണിക്ക് ഉണ്ടായ വൻ തീപിടുത്തത്തിലും പുക നിമിത്തവും ഇതിനോടകം 50 ലേറെ പേർ മരണമടയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റു ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് 24 മലയാളികൾ മരിച്ചതായും ഇതിൽ 15 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായും റിപ്പേർട്ട് ചെയ്യുന്നു.
നോർക്ക സെക്രട്ടറി ഡോ കെ. വാസുകിയാണ് ഈക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മൃതദേഹങ്ങൾ കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തുമെന്നും നോർക്ക സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും നോർക്ക സെക്രട്ടറി അറിയിച്ചു. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി വീണാ ജോര്‍ജ്ജ് കുവൈറ്റിലേക്ക് ഉടൻ യാത്ര തിരിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തില്‍ എത്തുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.