കുവൈറ്റിൽ എന്‍.ബി.റ്റി.സി ലേബർ ക്യാമ്പിൽ വൻ തീപ്പിടുത്തം: അപകടം നടന്നത് മലയാളികള്‍ താമസിച്ച കെട്ടിടത്തില്‍

മരണസംഖ്യ ഉയരാന്‍ സാധ്യത.

കുവൈത്ത്‌സിറ്റി: കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പിനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് തീപിടിച്ചു നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
മങ്കെഫ് ബ്ലോക്ക് നാലിലുള്ള എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് വെളുപ്പിനെ നാല് മണിക്ക് തീപിടുത്തമുണ്ടായത്. അപകടം നടന്നത് മലയാളികള്‍ താമസിച്ച കെട്ടിടത്തില്‍. മരണസംഖ്യ ഉയരാന്‍ സാധ്യത.
അദാന്‍ ആശുപത്രിയില്‍ 10 പേരെ എത്തിച്ചെങ്കില്ലും 4 പേര്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്. മറ്റുള്ളവരുടെ നിലയും ഗുരുതരമാണ്.
അദാന്‍ കൂടാതെ ജാബൈര്‍, മുബാറക് , ഫര്‍വാനിയ ആശു്ത്രിയിലേക്ക് ആളുകളെ മറ്റിയിട്ടുണ്ട്.
താഴെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് പലരും ചാടിയിട്ടുമുണ്ട്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമവും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിക്കൊണ്ടിരിക്കുകയുമാണ്.

എകദേശം 30 പേർ മരണപ്പെട്ടതായി ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് സൂചന. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടരുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.