സ്കോളർഷിപ്പ് വിതരണം ചെയ്തു

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി ഡിപ്പാർട്ടുമെൻ്റിൻ്റെയും ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിൻ്റെ മക്കളിൽ 10th, +2 വിജയിച്ച വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ജൂൺ 11 ചൊവ്വാ രാവിലെ പത്തിന് ചിങ്ങവനം ബെഥേസ്ദാ ഓഡിറ്റോറിയത്തിൽ നടന്നു. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കുരുവിള റ്റി.എം ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ജനൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി സന്ദേശം നല്കി. സ്‌റ്റേറ്റ് ട്രഷറാർ അനീഷ് തോമസ് സ്വാഗതവും ചാരിറ്റി ഡിപ്പാർട്ടുമെൻ്റെ് ചെയർമാൻ പാസ്റ്റർ പ്രിൻസ് തോമസ് ആമുഖ പ്രസംഗവും നടത്തി. പാസ്റ്റേഴ്സ് സോണി പി.വി, ജേക്കബ് മാത്യു, പോൾ രാജ് എന്നിവർ അനുഗ്രഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. റോജർ അഗസ്റ്റിൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.

പാസ്റ്റർ റെജി കുര്യൻ, ബിജു ചക്കുംമൂട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ പി.എസ്. സുജിത് കൃതജ്ഞത രേഖപ്പെടുത്തി. 10th വിജയിച്ച കുട്ടികൾക്ക് 10000 രൂപയും +2 വിജയിച്ച കുട്ടികൾക്ക് 25000 രൂപയുമാണ് സ്കോളർഷിപ്പ്നൽകിയത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.