സി ഇ എം പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ടു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (C.E.M) -ന്റെ ആഭിമുഖ്യത്തിൽ ‘നട്ട് നനയ്ക്കാം നാളേയ്ക്കായ്’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ശാരോൻ സഭാ ആസ്ഥാനത്ത് പരിസ്ഥിതി ദിനമായ ഇന്ന് ജൂൺ 5 ന് നടന്നു. സഭയുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് പ്രാർത്ഥിക്കുകയും മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് വൃക്ഷത്തൈ നടുകയും ചെയ്തു. മറ്റ് കൗൺസിൽ അംഗങ്ങളും സി.ഇ.എം എക്സിക്യൂട്ടീവ്, ജനറൽ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. അതോടൊപ്പം കേരളത്തിലെ വിവിധ റീജിയനുകളിലേക്ക് 400ൽ പരം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും നിശ്ചയിക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലും സി.ഇ.എം. പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടു.
സി.ഇ.എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജനറൽ ട്രഷറർ റോഷി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.